എമ്പുരാന്റെ റെക്കോർഡ് തകർന്നു! 270 കോടിയുമായി ബോക്സ് ഓഫീസിൽ 'ബെത്‌ലഹേം' തരംഗം
ഷീബ വിജയൻ
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ ചരിത്ര കുതിപ്പ് തുടരുകയാണ്. ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 270 കോടി രൂപ കളക്ഷൻ നേടി മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റായി മാറി. 268 കോടി നേടിയ മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' റെക്കോർഡാണ് വെറും 18 ദിവസം കൊണ്ട് ബെത്‌ലഹേം മറികടന്നത്. 304 കോടി കളക്ഷൻ നേടിയ 'ലോക' മാത്രമാണ് ഇനി ചിത്രത്തിന് മുന്നിലുള്ളത്.
കേരള ബോക്‌സ് ഓഫീസിലും വൻ മുന്നേറ്റം നടത്തിയ ചിത്രം 'തുടരുമിനെ' പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവും മമിത ബൈജുവിന്റെ തുടർച്ചയായ മൂന്നാമത്തെ 200 കോടി ചിത്രവുമാണിത്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിർമ്മിച്ചത്.
zvddsdfs

