എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ; ഇന്ത്യൻ ടീമിന്റെ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു


ജൂണിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനായുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. 41 അംഗ സംഘത്തെയാണ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്. ടീമിൽ ഏഴ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടംപിടിച്ചു. ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗിൽ, ഡിഫൻഡർമാരായ ഹോർമിപാം റുയ്‌വ, ഹർമൻജോത് ഖബ്ര, മിഡ്ഫീൽഡർമാരായ ജീക്‌സൺ സിങ്, പൂട്ടിയ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ളവർ. ടിപി രഹനേഷ്, വിപി സുഹൈർ, ആഷിഖ് കുരുണിയൻ തുടങ്ങിയ മലയാളി താരങ്ങളും ടീമിലുണ്ട്.   ടീം ഇങ്ങനെ; ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്‌സുഖൻ ഗിൽ, മുഹമ്മദ് നവാസ്, ടിപി രഹനേഷ്.   

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, അശുതോഷ് മേത്ത, ആശിഷ് റായ്, ഹോർമിപാം റുയ്‌വ, രാഹുൽ ഭെകെ, സന്ദേശ് ജിങ്കൻ, നരേന്ദ്ര ഗെലോട്ട്, ചിംഗ്ലൻ സന സിങ്, അൻവർ അലി, സുഭാശിഷ് ബോസ്, ആകാശ് മിശ്ര, റോഷൻ സിങ്, ഹർമൻജോത് സിങ് ഖബ്ര.   

മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, വിക്രംപ്രതാപ് സിങ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാൽദർ, ജീക്‌സൺ സിങ്, ഗ്ലാൻ മാർട്ടിനസ്, വിപി സുഹൈർ, ലാലെങ്മാവിയ, സഹൽ അബ്ദുൽ സമദ്, യാസിർ മുഹമ്മദ്, ലാലിയൻസുവാലാ ചാങ്‌തെ, സുരേഷ് സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, റിഥിക് ദാസ്, പൂട്ടിയ, രാഹുൽ കെപി. ലിസ്റ്റൺ കൊളോസോ, ബിപിൻ സിങ്, ആഷിഖ് കുരുണിയൻ.   ഫോർവേഡ്: മൻവിർ സിങ്, സുനിൽ ഛേത്രി, റഹിം അലി, ഇഷാൻ പണ്ഡിത.  ഏപ്രിൽ 24 മുതൽ മെയ് എട്ടു വരെ ബെല്ലാരിയിലാണ് ക്യാമ്പ്. എ.എഫ്.സി ചാമ്പൻസ് ലീഗിൽ കളിക്കുന്ന മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ താരങ്ങൾ ലീഗിന് ശേഷമേ ക്യാമ്പിൽ ചേരൂ.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed