വീണ്ടും കാക്കി അണിഞ്ഞ് പൃഥ്വിരാജ്; കരീനയ്ക്കൊപ്പം വൻ തിരിച്ചുവരവായി 'ദായ്‌റ'!; സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ


ഷീബ വിജയൻ

പൃഥ്വിരാജ് സുകുമാരനും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ഹിന്ദി ചിത്രം ‘ദായ്‌റ’ റിലീസിന് ഒരുങ്ങുന്നു. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. റിലീസ് തീയതി അടുത്തിരിക്കെ, ചിത്രത്തിലെ ആദ്യ ഗാനമായ ‘സച്ച് കാ ദായ്‌റ’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘റാസി’, ‘തൽവാർ’, ‘സാം ബഹാദൂർ’ തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച മേഘ്‌ന ഗുൽസാറാണ് ‘ദായ്‌റ’ സംവിധാനം ചെയ്യുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് അവതരിപ്പിക്കുന്നത്.

സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്നത്. തിരക്കഥ കേട്ടപ്പോൾ തന്നെ ചിത്രം ചെയ്യാൻ ഉറപ്പിച്ചിരുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണ്ണമായും ആകർഷിച്ചുവെന്നും മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിൽ കരീന കപൂറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

adsdsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed