നയൻതാര മൊട്ടയടിച്ച ചിത്രം വ്യാജം: എഐ നിർമ്മിതമെന്ന് വ്യക്തം


ഷീബ വിജയൻ

തല മൊട്ടയടിച്ച് ക്ഷേത്ര ദർശനം നടത്തിയ നടി നയൻതാരയുടെ ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കാൻ തുടങ്ങിയത്. തന്റെ പുതിയ ചിത്രം ടോക്‌സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയൻതാര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യൽ മീഡിയ പ്രചരണം.

എന്നാൽ ഈ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നതാണ് വസ്തുത. മറിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചില വിരുദ്ധന്മാർ സൃഷ്ടിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമൊപ്പം നയൻതാര തിരുമല ക്ഷേത്രത്തിലെത്തിയിരുന്നു. ഈ സമയത്ത് പകർത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് എഐയിലൂടെ മാറ്റിയെടുത്തിരിക്കുന്നത്.

ചിത്രത്തിൽ കാണുന്നത് പോലെ നയൻതാര തല മുണ്ഡനം ചെയ്തിട്ടില്ല. തന്റെ ഹെയർ സ്റ്റൈലിൽ യാതൊരു മാറ്റവും നയൻതാര വരുത്തിയിട്ടില്ലെന്നതാണ് വസ്തുത. നയൻതാരയുടെ പുതിയ ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26ന് റിലീസിന് തയ്യാറെടുക്കുകയാണ്. യഷ് നായകനായ ചിത്രത്തിൽ കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയുണ്ട്. ഈ ചിത്രത്തിന്റെ റീലസുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

 

article-image

dasdfsfdss

You might also like

  • Lulu Exchange
  • Straight Forward

Most Viewed