തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നതെന്ന് പാർവ്വതി തിരുവോത്ത്
സർക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീസൗഹൃദമാകുന്നത്. ആഭ്യന്തരപരാതി പരിഹാര സെൽ ഇല്ലാത്തതു പലരും മുതലെടുക്കുന്നു. സിനിമയിലെ കരുത്തരായ ചിലരാണ് പരിഹാര സെല്ലിനെ എതിർക്കുന്നത്.
റിപ്പോർട്ട് നടപ്പാകാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അവകാശ സംരക്ഷണത്തിനു വേണ്ടി സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും തന്നെ മാറ്റി നിർത്തി നിശബ്ദയാക്കാൻ ശ്രമം നടന്നുവെന്നും പാർവതി വെളിപ്പെടുത്തി.
