മേപ്പടിയാൻ പോസ്റ്റർ വിവാദത്തിൽ മഞ്ജു വാര്യർക്കെതിരെ പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ സിനിമയുടെ പോസറ്റർ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കംചെയ്‌തെന്ന വിവാദത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി.
മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചാരണാർത്ഥം മഞ്ജു ചേച്ചി പങ്കുവച്ച ഒരു സൗഹാർദ്ദപരമായ പോസറ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള ഏതെങ്കിലും റീലീസ് പോസറ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജുവാര്യരുടെ സോഷ്യ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്നും ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശാങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉണ്ണിമുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.