നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു


നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒമിക്രോൺ ബാധിച്ചതായി ശോഭന അറിയിച്ചു. മുൻകരുതലുകൾ എടുത്തിട്ടും ഒമിക്രോൺ ബാധിച്ചതായി അവർ പറഞ്ഞു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം. രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറഞ്ഞ് വരികയാണ്. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നും ശോഭന നിർ‍ദേശിച്ചു.

ഒമിക്രോൺ വകഭേദം ഈ പകർച്ചവ്യാധിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായും ശോഭന പറഞ്ഞു.

You might also like

  • Straight Forward

Most Viewed