ബഹ്റൈനിൽ ഇന്നലെ 1694 പേർക്ക് കോവിഡ് സ്ഥിരീകരണം


ബഹ്റൈനിലെ കോവിഡ് രോഗികളുടെ വർദ്ധനവിൽ മാറ്റമില്ല. ഇന്നലെ 1694 രോഗസ്ഥിരീകരണമാണ് ഉണ്ടായത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11061 ആയി. 29 പേരാണ് ആശുപത്രിയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. 853 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,80,114 ആയി. ഇതുവരെയായി  12,07,231 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,83,058 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.  ഇതുവരെയായി 8,84,571 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഇന്നലെ മുതൽ ബഹ്റൈൻ വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു ആർടിപിസിആർ പരിശോധന മാത്രമായി നിജപ്പെടുത്തി. നേരത്തേ ഏർപ്പെടുത്തിയിരുന്ന  അഞ്ചാം ദിവസത്തെയും, പത്താം ദിവസത്തെയും പരിശോധനകളാണ് ഒഴിവാക്കിയിരിക്കുന്നത്. എയർപ്പോർട്ടിൽ നടത്തുന്ന പരിശോധനയ്ക്കായി ഇവിടെയെത്തുന്ന യാത്രക്കാർ 12 ദിനാറാണ് അടക്കേണ്ടത്. വാക്സിനേഷൻ സ്വീകരിക്കാത്തവരും 12 വയസിന് താഴെ പ്രായമുള്ളവരും പത്ത് ദിവസത്തെ ഹോം ക്വാറന്റൈൻ പാലിക്കേണ്ടതാണ്. രാജ്യത്ത് വാക്സിനേഷൻ സ്വീകരിക്കാൻ യോഗ്യരായ 94 ശതമാനം പേരും വാക്സിനേഷൻ സ്വീകരിച്ച് കഴിഞ്ഞതായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ വലീദ് അൽ മെന കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

You might also like

Most Viewed