ദുൽഖർ ചിത്രം കുറുപ്പ് ടെലഗ്രാമിൽ


തിരുവനന്തപുരം: ദുൽഖർ ചിത്രം കുറുപ്പ് ടെലഗ്രാമിൽ. തീയറ്റർ പ്രിന്‍റാണ് ടെലഗ്രാമിൽ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. 12ന് റിലീസായ ചിത്രം വന്പൻ കളക്ഷൻ നേടുന്നതിനിടയിലാണ് ഞായറാഴ്ച രാത്രിയോട് കൂടി ചിത്രം ടെലഗ്രാമിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും പതിയെ കരയകയറുന്ന സിനിമ മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയാണ്. ഒടിടി പ്ലാറ്റ് ഫോമിൽ കൊടുക്കാതെ തീയറ്റർ റിലീസ് തന്നെ വേണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് കുറുപ്പ് ബിഗ്സ്ക്രീനിലെത്തിയത്. 

റിലീസ് ദിവസവും തുടർന്നുള്ള ദിവസങ്ങളിലും പ്രേക്ഷകർ വന്പൻ സ്വീകരണമാണ് ചിത്രത്തിന് നൽകിയത്. ഇതിനിടയിലാണ് ചിത്രം ടെലഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മലയാള സിനിമ മേഖലയേയും തീയറ്റർ മേഖലയേയും തകർക്കാനുള്ള ശ്രമമാണെന്ന് സിനിമ മേഖലയിലുള്ളവർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed