നടൻ സിദ്ദിഖ് യുഎഇ ഗോൾ‍ഡൻ വീസ സ്വീകരിച്ചു


ദുബൈ: ചലച്ചിത്ര നടൻ സിദ്ദിഖ് യുഎഇ ഗോൾ‍ഡൻ വീസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മലയാള സിനിമയിൽ‍നിന്ന് നിരവധി താരങ്ങൾക്ക് ഗോൾ‍ഡൻ വീസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ‍, പൃഥ്വിരാജ്, ദുൽ‍ഖർ‍ സൽ‍മാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ് എന്നിവർ‍ ഗോൾ‍ഡന്‍ വീസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴിൽ‍ രംഗങ്ങളിൽ‍ മികവ് തെളിയിച്ചവർ‍ക്കും മികച്ച പ്രകടനം കാഴ്‍ചവച്ച വിദ്യാർ‍ത്ഥികൾ‍ക്കും യുഎഇ ഭരണകൂടം പത്ത് വർ‍ഷത്തേക്കുള്ള ഗോൾ‍ഡൻ വീസകൾ‍ അനുവദിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed