നടൻ സോനു സൂദിന്റെ ഓഫിസുകളിൽ‍ റെയ്ഡ്


മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളിൽ‍ ആദായ നികുതി റെയ്ഡ്. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള കന്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയൽ‍ എസ്‌റ്റേറ്റ് സ്ഥാപനവും തമ്മിൽ‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടിൽ‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങൾ‍ ഉയർ‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 

നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളിൽ‍ റെയ്ഡ് നടന്നിരുന്നു.

അതിനിടെ ഡൽ‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടൻ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സർ‍ക്കാരിന്റെ മാർ‍ഗനിർ‍ദേശ പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

കൊവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധിയിൽ‍ കുടിയേറ്റക്കാർ‍ക്ക് വേണ്ടിയടക്കം നടൻ നടത്തിയ പ്രവർ‍ത്തനങ്ങൾ‍ ചർ‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനും സോനു സൂദ് ശ്രമങ്ങൾ‍ നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed