കാഞ്ചന 3യിലെ നടി അലക്സാൻഡ്ര ജാവി മരിച്ച നിലയിൽ


പനാജി: റഷ്യന് നടി അലക്സാൻഡ്ര ജാവി (23) മരിച്ച നിലയിൽ. രാഘവ ലോറൻസിന്റെ കാഞ്ചന 3 എന്ന ചിത്രത്തിൽ അലക്സാൻഡ്ര വേഷമിട്ടിട്ടുണ്ട്.                                                                ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈയടുത്ത് നടിയുടെ പ്രണയബന്ധം തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. റഷ്യൻ സ്വദേശിയായ അലക്സാൻഡ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയിൽ അവസരം തേടിയിരുന്നു. 2019ൽ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരേ ലൈംഗികപീഡനപരാതിയും നൽകിയിരുന്നു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed