സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ
ഷീബ വിജയൻ
കൊച്ചി: നിരന്തരം അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി ഹർജി സമർപ്പിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കാൻ ഉത്തരവിടണമെന്ന് ഹർജിയിൽ മഞ്ജു വാര്യർ ആവശ്യപ്പെട്ടു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആറ് ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്.
sdfsf

