അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ പിടിച്ചെടുത്തു


ബംഗളൂരു: നികുതി അടയ്ക്കാത്തതിന് ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ പിടിച്ചെടുത്തു. കർണാടക മോട്ടോർവാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോൾസ് റോയിസ് കാർ പിടിച്ചെടുത്തത്. 2016ൽ ബംഗളൂരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതാണ് പിടിച്ചെടുത്ത കാർ. ഈ കാർ വാങ്ങിയ വ്യക്തി ഇതുവരെ ഇൻഷൂറൻസ് പുതുക്കിയിട്ടില്ലെന്നും രേഖകൾ പ്രകാരം കാർ ഇപ്പോഴും അമിതാഭ്ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാൻസ്പോർട്ട് അഡീഷണൽ കമ്മീഷണർ നരേന്ദ്ര ഹോൽക്കർ അറിയിച്ചു.

ബച്ചന്റേത് ഉൾപ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകൾ ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.  

You might also like

  • Straight Forward

Most Viewed