എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക് വരുന്നു; രശ്മിക മന്ദാന ടൈറ്റിൽ കഥാപാത്രമാകും


ശാരിക

ചെന്നൈ: ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസവും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബയോപിക്കിൽ രശ്മിക മന്ദാന ടൈറ്റിൽ കഥാപാത്രമായി വേഷമിടും. എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ചെന്നൈ മ്യൂസിക് അക്കാദമിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ചലച്ചിത്രകാരനും നടനുമായ കമൽഹാസനാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. ഗീത ആർട്സ്, റോക്ക്ലൈൻ എന്റർടെയ്ൻമെന്റ്, ബണ്ണി വാസ് വർക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സായ് പല്ലവി, രുഗ്മിണി വസന്ത് എന്നിവരുടെ പേരുകൾ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ നറുക്കുവീണത് രശ്മികയ്ക്കാണ്. വിജയ് ദേവരക്കൊണ്ടക്കൊപ്പമുള്ള 'രണബാലി', ആക്ഷൻ ചിത്രമായ 'മൈസ' തുടങ്ങിയ ബിഗ് ബജറ്റ് പ്രോജക്റ്റുകൾക്ക് പിന്നാലെയാണ് രശ്മിക ഈ സുപ്രധാന ചിത്രത്തിലേക്ക് എത്തുന്നത്.

article-image

cvcvcvcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed