കണ്ണൂരിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം


കണ്ണൂർ: ചക്കരക്കൽ പോലീസ് േസ്റ്റഷൻ പരിധിയിലെ മണിക്കീൽ റോഡിലെ കനാലിൽ യുവാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കണ്ണൂർ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. തേക്ക് മോഷണക്കേസിലെ പ്രതികളാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്. തേക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രജീഷ് പോലീസിന് വിവരം നൽകിയിരുന്നു. അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്. 

ഇവർ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് പ്രജീഷിനെ കാണാതായിരുന്നു.

You might also like

  • Straight Forward

Most Viewed