നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു കോവിഡ് ബാധിച്ചു മരിച്ചു
ചെന്നൈ: നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു (43) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ്‌സിനിമയിൽ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഷമന്‍ അറിയപ്പെട്ടത്.
