നിയന്ത്രണങ്ങളോടെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കൊറോണ രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നത്. ഒറ്റ, ഇരട്ടയക്ക നന്പർ ക്രമത്തിലാകും ബസ് സർവീസ് നടത്തുക. ഒറ്റയക്ക നന്പറുകളിൽ അവസാനിക്കുന്ന ബസുകൾ ഒരു ദിവസവും ഇരട്ടയക്ക നന്പറിൽ അവസാനിക്കുന്ന ബസുകൾ അടുത്ത ദിവസവും നിരത്തിലിറങ്ങു.

നാളെ ഒറ്റയക്ക നന്പർ ബസുകൾക്ക് സർവീസ് നടത്താനാണ് അനുമതിയുള്ളത്. ശനിയും ഞായറും സർവീസ് നടത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സർവീസുകൾ നടത്തരുതെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.

നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് പിന്നാലെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താൻ ആരംഭിച്ചിരുന്നു. ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകലും സർവീസ് ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed