ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റിയും പ്രതിഭ ഹെൽപ്പ് ലൈനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ; ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റിയും പ്രതിഭ ഹെൽപ്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നടന്നു. പ്രതിഭ രക്ഷാധികാരി കമ്മറ്റി അംഗവും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം. സതീഷ് , ട്രഷറർ കെ.എം. മഹേഷ്, കേന്ദ്ര കമ്മറ്റി അംഗം അഡ്വ: ജോയ് വെട്ടിയാടാൻ , ഹെൽപ്‌ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സന്നിഹിതരായിരുന്നു. മുഹറഖ് മേഖലക്ക് കീഴിലെ ഹിദ്ദ്, മുഹറഖ്, ഉം അൽ ഹസ്സം യൂണിറ്റുകളിലെ പ്രതിഭ അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ മുഹറഖ് മേഖലയിലെ നിരവധി പേർ രക്തദാനം നടത്തി. ഇതിൽ പങ്കാളികളായ മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ മുഹറഖ് മേഖല സെക്രട്ടറി എൻ.കെ. അശോകനും പ്രസിഡൻറ് ഷംജിത് കോട്ടപ്പള്ളിയും പ്രസ്താവനയിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed