പ്രണവിന്റെ നായികമാരായി കല്യാണിയും ദർ‍ശനയും


കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ‍ ശ്രദ്ധേയമാകുന്നു. പ്രണവിനൊപ്പം കല്യാണി പ്രിയദർ‍ശനും ദർ‍ശന രാജേന്ദ്രനും ചിത്രത്തിൽ‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഒരു പുൽ‍മേട്ടിൽ‍ കിടക്കുന്ന മൂവരും കിടക്കുന്നതായാണ് ഫസ്റ്റ്‌ലുക്കിൽ‍ ചിത്രീകരിച്ചിരിക്കുന്നത്.

42 വർ‍ഷത്തിന് ശേഷം മെറിലാൻഡ് സിനിമാസ് നിർ‍മാണത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർ‍മിക്കുന്നത്. ഹിഷാം അബ്ദുൾ‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ‍.

രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർ‍വ്വഹിക്കുന്നു. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ‍. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണിത്. മരക്കാർ‍ അറബിക്കടലിന്റെ സിംഹം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

ജേക്കബിന്റെ സ്വർ‍ഗ്ഗരാജ്യം എന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വർ‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഹൃദയം. മനോഹരം, ഹെലൻ എന്നീ ചിത്രങ്ങളാണ് വിനീതിന്റെതായി ഒടുവിൽ‍ റിലീസ് ചെയ്ത ചിത്രങ്ങൾ‍. ദേശീയ അവാർ‍ഡുകൾ‍ അടക്കം നേടിയ ഹെലൻ നിർ‍മ്മിച്ചതും വിനീത് ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed