സന്പൂർണ്ണ ലോക്ഡൗണിനുള്ള സാഹചര്യമില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും അമിത് ഷാ


ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപന സാഹചര്യത്തിൽ സന്പൂർണ്ണ ലോക്ഡൗൺ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് അവരുടെ പ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കാൻ പാകത്തിനുള്ള എല്ലാ നടപടികളും ആഭ്യന്തരമായി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വ്യാപനത്തിന്റെ നിരക്കിൽ ഭയക്കേണ്ടതില്ലെന്നും ജനിതകമാറ്റം വന്ന വൈറസിന്റെ വകഭേദമാണ് പടരുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. വാക്‌സിനുകൾ കൂടുതലായി എല്ലാ സംസ്ഥാനത്തും എത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ വാക്‌സിനെ ഗവേഷകർ തിരിച്ചറിഞ്ഞെന്നും കൂടുതൽ ഫലപ്രദമായ ചികിത്സകൾ ഒരുങ്ങുന്നതായും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ചത് വാക്‌സിനെന്നപ്രതിവിധി ഇല്ലാതിരുന്നതിനാലാണ്. വാക്‌സിൻ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതും സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ കഴുകുക എന്നിവ തുടരണമെന്നും അമിത് ഷാ വ്യക്തമാക്കി.

You might also like

Most Viewed