സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു; പൊതു പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് ചെന്നിത്തല


തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു. മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

അതേസമയം പരീക്ഷകൾ മാറ്റി വയ്ക്കാൻ സർവ്വകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണ്ണ‍ർ നിർദേശം നൽകി. നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം. നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവ്വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകൾ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയർ‍ന്നു നിൽ‍ക്കുന്ന സാഹചര്യത്തിൽ‍ പൊതു പരീക്ഷകൾ‍ ഇപ്പോൾ‍ തന്നെ നടത്തണോ എന്ന കാര്യത്തിൽ‍ സർ‍ക്കാർ‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾ‍പ്പെടെ ദേശീയ തലത്തിൽ‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എൽ‍.സി പ്ലസ് ടു പരീക്ഷകൾ‍ നടക്കുകയാണ്. വിവിധ സർ‍വ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ‍ രക്ഷിതാക്കളും വിദ്യാർ‍ത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തിൽ‍ ഇപ്പോൾ‍ തന്നെ പരീക്ഷകൾ‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സർ‍ക്കാർ‍ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed