'വീട്ടിൽ ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്'; ഫഹദ് ഫാസിലിന്റെ പരാമർശം വിവാദത്തിൽ


ഷീബ വിജയൻ

സിനിമ പ്രമോഷനിടെ മലയാളി താരം ഫഹദ് ഫാസിൽ നടത്തിയ പരാമർശവും അതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചർച്ചകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ ഭാര്യയും നടിയുമായ നസ്രിയ നസീമിനെക്കുറിച്ചാണ് ഫഹദ് വേദിയിൽ സംസാരിച്ചത്. എന്നാൽ ഇത് പിന്നീട് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. തന്റെ പുതിയ ചിത്രമായ 'ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ' പ്രമോഷൻ പരിപാടിക്കിടെയാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിലെ ബാലതാരം സ്‍സാര പലേകറുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിൽ സ്‍സാര തന്റെ തെറ്റുകൾ തിരുത്താറുണ്ടായിരുന്നു എന്ന് ഫഹദ് പറഞ്ഞു. തുടർന്ന് സംസാരിക്കവെ താൻ ഒരു 'കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്' എന്ന് അദ്ദേഹം തമാശ രൂപേണ പറയുകയായിരുന്നു. "ഞാൻ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കുട്ടികളെ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ ക്ഷമ വളരെ വലുതാണെന്ന് ആളുകൾ എന്നോട് പറയാറുണ്ട്. അപ്പോൾ ഞാൻ പറയും വീട്ടിൽ എനിക്ക് ഒരാളുണ്ട്, ഞാൻ അതൊക്കെ അനുഭവിച്ച് ശീലിച്ചതാണെന്ന്," ചിരിച്ചുകൊണ്ട് ഫഹദ് പറഞ്ഞു. സ്‍സാരയെ തന്റെ പ്രിയപ്പെട്ട സഹതാരം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ ഫഹദിന്റെ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഫഹദിന്റെ ഈ വാക്കുകൾ കേട്ട് അമ്പരന്നവരും, അദ്ദേഹം തെരഞ്ഞെടുത്ത വാക്കുകൾ അപക്വമായിപ്പോയി എന്ന് വിമർശിച്ചവരും നിരവധിയാണ്. ഇത്തരമൊരു കാര്യം സെൻസിറ്റീവ് ആണെന്നും അത് പറയുമ്പോൾ ശ്രദ്ധിക്കണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. കുട്ടികളപൾപ്പെടെ എല്ലാവരുടെയും മുന്നിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഫ

ഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസവും ആരാധകർ ചർച്ചകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2014-ൽ ഫഹദിന് 32 വയസ്സും നസ്രിയക്ക് 19 വയസ്സുമുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. 'ബാംഗ്ലൂർ ഡെയ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാലിപ്പോൾ താരദമ്പതികളെക്കുറിച്ചുള്ള ഈ പുതിയ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്.

article-image

fgfgdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed