അൻസിബയുടെ പരാതിയിലെ കേസ് റദ്ദാക്കണം; ലക്ഷ്മിപ്രിയ ഹൈക്കോടതിയിൽ


ഷീബ വിജയൻ

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ തനിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നത്.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, "അമ്മ" സംഘടനയിലെ അഭിനേതാക്കളുടെ തർക്കങ്ങൾ ചൂണ്ടിക്കാട്ടി, സംഘടനയ്ക്ക് വേണ്ടി ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ട സാഹചര്യമാണല്ലോ നിലവിലുള്ളതെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വാക്കാൽ പരാമർശിച്ചു.

യൂട്യൂബ് ചാനൽ വഴി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നു എന്നായിരുന്നു അൻസിബ ഹസന്റെ പരാതി. ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജ പ്രചാരണങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യുന്നതെന്നും അൻസിബ ആരോപിച്ചിരുന്നു. ഹർജിയിൽ കേസ് റദ്ദാക്കുന്ന കാര്യത്തിൽ കോടതിയുടെ നിർണ്ണായക തീരുമാനം ഉടനുണ്ടാകും.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed