ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ്
മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ്. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചതോടെ താൻ ക്വാറന്‍റൈനിൽ പ്രവേശിച്ചതായി സോനു സൂദ് പറഞ്ഞു.
മുന്പത്തേക്കാളും കൂടുതലായി മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൂടുതൽ സമയം ലഭിച്ചു. ഓർക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ നിങ്ങൾക്കൊപ്പം എല്ലായ്പ്പോഴും ഉണ്ടാകും− താരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

