തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ അനുമതി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം
തിരുവനന്തപുരം: തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ അനുമതി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം. നേരത്തെ വാക്സിൻ ഒരു ഡോസ് എടുത്താലും പൂരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ഇതാണ് തിരുത്തി സർക്കാർ ഉത്തരവ് ഇറക്കിയത്. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ പൂരം കാണാൻ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നിർദേശം വീണ്ടും കടുപ്പിച്ചത്.
എന്നാൽ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പാസ് വിതരണം ആരംഭിച്ചിരുന്നു. പുതിയ നിർദേശം പൂരം നടത്തിപ്പിനെയും ബാധിക്കുമെന്നാണ് കരുതുന്നത്. പൂരം സംഘാടകരിൽ കൂടുതൽ പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. രണ്ട് ഡോസ് എടുത്തവർ 60 വയസിനു മുകളിലുള്ളവരും. അതിനാൽ പൂരം നടത്തിപ്പ് ബുദ്ധിമുട്ടായേക്കുമെന്നാണ് സംഘടകർ പറയുന്നത്.

