ജാക്കി ഷ്റോഫ് വീണ്ടും മലയാളത്തിൽ

കൊച്ചി: ബോളിവുഡ് താരം ജാക്കി ഷ്റോഫ് വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. വിനയൻ സംവിധാനം ചെയ്ത അതിശയനിലൂടെ മലയാളത്തിൽ അരങ്ങേറിയ ജാക്കി ഷ്റോഫ,് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഒറ്റ് എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്. മലയാളത്തിനൊപ്പം തമിഴിലും ചിത്രീകരിക്കുന്ന ഒറ്റ് സംവിധാനം ചെയ്യുന്നത് തീവണ്ടിയിലൂടെ തുടക്കമിട്ട ടി.പി ഫെല്ലിനിയാണ്, ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അടുത്ത ആഴ്ച ജാക്കി ഷ്റോഫ് ജോയിൻ ചെയ്യും.
തെലുങ്ക് താരം ഈഷ റെബ്ബയാണ് ഒറ്റിലെ നായിക. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സജീവിന്റേതാണ്. വിജയ് ഛായാഗ്രഹണവും എ.എച്ച ് കാശിഫ് സംഗീത സംവിധാനവും നിർവഹിക്കുന്നു.