എൻ.ഇ.സി റെമിറ്റ് ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു

മനാമ: പ്രമുഖ ഓൺലൈൻ മണിഎക്സ്ചേഞ്ച് സ്ഥാപനമായ എൻഇസി റെമിറ്റ് ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൻഇസി ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുക. ആയിരം ഡോളർ, അഞ്ഞൂറ് ഡോളർ, ഇരുന്നൂറ്റി അന്പത് ഡോളർ എന്നീ കാഷ് പ്രൈസുകളാണ് വിജയികൾക്കായി നൽകുന്നത്. ടാലന്റ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് മിനിട്ടിൽ കൂടാത്ത വീഡിയോകൾ 13311221 എന്ന നന്പറിൽ ഏപ്രിൽ പത്ത് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ അയച്ച് നൽകേണ്ടത്.