ഷറഫുദ്ദീനും ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു

കൊച്ചി: തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പ്രതോസിന്റെ പടപ്പുകൾ’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മരിക്കാർ എന്റർടൈന്‍മെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്. റേഷൻ കാർഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ടൈറ്റിൽ പോസ്റ്റർ ചിത്രം ഫാമിലി എന്റർടെയ്‌നർ ആകുമെന്ന സൂചനകളാണ് നൽകുന്നത്. ഒരു കുടുംബത്തിന്റെ പേരു വിവരങ്ങളാണ് പോസ്റ്റിറിലുള്ളത്. ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്‌ലെൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു.
സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരും പുതുമുഖതാരങ്ങളും ചിത്രത്തിൽ വേഷമിടും. ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.