ആന്റണി വർ‍ഗീസ് വിവാഹിതനാകുന്നു


കൊച്ചി: നടൻ ആന്റണി വർ‍ഗീസ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോർ‍ട്ടുകളാണ് ഇപ്പോൾ‍ പുറത്തു വരുന്നത്. അങ്കമാലി സ്വദേശിയാണ് വധു. വീട്ടുകാർ‍ ഉറപ്പിച്ച വിവാഹമാണെന്നും ഈ ജൂണിൽ‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർ‍ട്ടുകൾ‍.

ആന്റണിയുടെയും വധുവിന്റെയും ചിത്രങ്ങൾ‍ സോഷ്യൽ‍ മീഡിയയിൽ‍ വൈറലാണ്. അടുത്തിടെയാണ് ആന്റണി വർ‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. 

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ആന്റണി വർ‍ഗീസ്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് സ്വാതന്ത്ര്യം അർ‍ദ്ധരാത്രിയിൽ‍ ചിത്രത്തിൽ‍ അഭിനയിച്ചു.

ജല്ലിക്കട്ട് ആണ് താരത്തിന്റെതായി ഒടുവിൽ‍ റിലീസ് ചെയ്ത ചിത്രം. രാജ്യാന്തര ചലച്ചിത്രമേളകളിൽ‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ‍ എൻ‍ട്രിയായിരുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിലാണ് ആന്റണിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed