മാധവിക്കുട്ടിയുടെ ക്യാരക്ടർ‍ സത്യസന്ധമായ രീതിയിൽ‍ അവതരിപ്പിക്കാൻ ആഗ്രഹം


കൊച്ചി: പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ കഥാപാത്രം സത്യസന്ധമായി അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് നടി പാർ‍വതി തിരുവോത്ത്. മാധവികുട്ടിയോട് കാണിക്കേണ്ട ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാൻ‍ കഴിഞ്ഞാൽ‍ സന്തോഷമാണെന്നും പാർ‍വതി ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മാധവിക്കുട്ടിയുടെ ക്യാരക്ടർ‍ സത്യസന്ധമായ രീതിയിൽ‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. ഒരിക്കൽ‍ പോലും താൻ നേരിട്ടു കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരം ആക്കാതിരിക്കുകയാണ് എന്ന് വിശ്വസിക്കുന്നു എന്നാണ് പാർ‍വതിയുടെ വാക്കുകൾ‍.

അവരാരാണെന്നത് അതിന്റെ മുഴുവൻ അർ‍ത്ഥത്തിൽ‍ ഉൾ‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ‍ വലിയ സന്തോഷം തോന്നും. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്നം തന്നെയാണ് എന്നും പാർ‍വതി പറയുന്നു.

അതേസമയം, കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി ആമി എന്ന സിനിമ എത്തിയിരുന്നു. കമലിന്റെ സംവിധാനത്തിൽ‍ ഒരുങ്ങിയ ചിത്രത്തിൽ‍ മഞ്ജു വാര്യർ‍ ആണ് നായികയായി എത്തിയത്. നീണ്ട 20 വർ‍ഷങ്ങൾ‍ക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed