കലാഭവൻ നവാസിന്റെയും രഹ്നയുടെയും മകൾ സിനിമയിലേക്ക്


കൊച്ചി: വീണ്ടുമൊരു താരപുത്രി കൂടി അഭിനയരംഗത്തേക്ക്. നടൻ‍ കലാഭവൻ നവാസിന്റെയും നടി രഹ്നയുടെയും മകൾ നഹറിൻ‍ നവാസ് ആണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ജയ് ജിഥിൻ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കൺഫഷൻസ് ഓഫ് കുക്കൂ’ എന്ന ചിത്രത്തിലാണ് നഹറിൻ നായികയായി എത്തുന്നത്.

നടി ദുർഗകൃഷ്ണ ആണ് ചിത്രത്തിലെ മറ്റൊരു നായിക. അനാഥാലയത്തിൽ‍ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെൺകുട്ടികളുടെ ജീവിതമാണ് കൺഫഷൻസ് ഓഫ് കുക്കൂ സിനിമയുടെ പ്രമേയം. നസീമ എന്ന കഥാപാത്രമായാണ് നഹറിൻ വേഷമിടുന്നത്. ആന്റണി ജോ, രാജ്കുമാർ എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ത്രീ ഫീറ്റ് എന്റർടൈന്‍മെന്റ്‌സിന്റെ ബാനറിൽ അർജുൻ‍ രവിന്ദ്രൻ ആണ് നിർമ്മാണം. പ്രൈം റീൽ‍സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസിനെത്തുന്നത്.

മലയാള സിനിമയിൽ ഹാസ്യറോളുകളില്‍ തിളങ്ങിയ താരമാണ് നവാസ്. മലയാളത്തിൽ ശ്രദ്ധേയമായ ഏറെ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടൻ‍ അബൂബക്കറിന്റെ മകനാണ് നവാസ്. നഹറിന്റെ അമ്മ രഹ്നയും ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed