ഇളയമകന്റെ മൃതദേഹവും കണ്ടെത്തി: പിതാവ് മാനസിക രോഗിയെന്ന് സംശയം


തിരുവനന്തപുരം: നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പിതാവിന്‍റെ ഇളയകുട്ടിയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സമീപത്തെ ക്ഷേത്ര കുളത്തിൽ നിന്നും പിതാവ് സഫീറിന്‍റെ മൃതദേഹമാണ് ആദ്യ കണ്ടെത്തിയത്. പിന്നാലെ കുളത്തിൽ നടത്തിയ തെരച്ചിലിൽ ഇളയകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. 

മൂത്തകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇളയകുട്ടിയുമായി പിതാവ് കുളത്തിൽ ചാടിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി പേസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പിതാവ് സഫീർ എഴുതിയതെന്ന് കരുതുന്ന കത്ത് സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കത്തിൽ മൂത്തമകന്‍റെ മൃതദേഹം വീട്ടിലുണ്ടെന്ന വിവരം നൽകിയിട്ടുണ്ട്. ഇയാൾ മാനസികരോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed