പേരന്പിന്റെ സംവിധായകനൊപ്പം നിവിൻ പോളി


കൊച്ചി: മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ‍ ഒന്നായിരുന്നു പേരൻപ്. റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. റാം തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും രചിച്ചത്. റാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ‍ നിവിൻ പോളി നായകനായേക്കുമെന്നാണ് പുതിയ വാർ‍ത്ത. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. നിവിൻ പോളിയുമായി റാം ചർ‍ച്ച നടത്തിയെന്നും താരം താൽ‍പര്യം പ്രകടിപ്പിച്ചുവെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. നിവിൻ പോളിയെ കണ്ട് റാം സിനിമയുടെ കഥ ചർ‍ച്ച ചെയ്‍തു. കഥ ഇഷ്‍ടപ്പെട്ട നിവിൻ പോളി സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചുവെന്നുമാണ് വാർ‍ത്ത. 

സിനിമയുടെ ഭൂരിഭാഗവും ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. അടുത്ത വർ‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. എപ്പോഴായിരിക്കും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം എപ്പോഴായിരിക്കും എന്ന് വ്യക്തമല്ല.സാമൂഹ്യസന്ദേശമുള്ള ഒരു ചിത്രമായിരിക്കും ഇത്.

സിനിമയിലെ മറ്റ് താരങ്ങളുടെ കാര്യവും വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed