നടി മഹീറ ഖാന് കൊവിഡ്


ഇസ്ലാമാബാദ്: പാകിസ്ഥാനി സൂപ്പർ താരം മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണെന്നും താനും കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും താരം അഭ്യർത്ഥിച്ചു.

നാല് ദിവസം മുൻപ് ഫവാദ് ഖാനൊപ്പം നീലോഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മഹീറ ഖാൻ. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

2017 ൽ പുറത്തിറങ്ങിയ ഷാറുഖ് ചിത്രം റയീസിലൂടെയാണ് ഇന്ത്യൻ പ്രേക്ഷകർക്ക് മഹീറ പ്രിയങ്കരിയാകുന്നത്. ഫവാദ് ഖാനൊപ്പം ടഹംസഫർ എന്ന ടിവി ഷോയും ചെയ്തത് ശ്രദ്ധേയമാണ്.

You might also like

  • Straight Forward

Most Viewed