ഡൽഹിയിലേക്ക് നീങ്ങിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞു


ന്യൂഡൽഹി കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പോലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ് കർഷകരെ പോലീസ് തടഞ്ഞത്. അതിർത്തിയിൽ പോലീസിനൊപ്പം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ജയ്പൂർ-ഡൽഹി ദേശീയപാത അടച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആയിരത്തിൽപരം കർഷകർ റോഡ് ഉപരോധിക്കുകയാണ്.

അതേസമയം, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിനർ സിംഗ് ജാഖർ രാജിവച്ചു. ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed