നിവിന്റെയും ടൊവിനോയുടെയും കുടുംബത്തില്‍ നിന്നും മറ്റൊരു നായകന്‍ കൂടി മലയാള സിനിമയിലേക്ക്

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ചിത്രത്തില്‍ നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും സഹോദരന്‍ ധീരജ് ഡെന്നി നായകനാകുന്നു. നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനായ ധീരജ് ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമയാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്.
ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ശരത് ജി. മോഹനാണ് സംവിധാനം ചെയ്യുന്നത്. ആദ്യാ പ്രസാദ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. ഉണ്ണി മേനോന്‍ മലയാളത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി ആലപിച്ച ചിത്രത്തിലെ ”കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കെ” എന്ന ഗാനവും കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.
ഹരി നാരയണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ‘മൈക്കിള്‍സ് കോഫി ഹൗസ്’ ആണ് ധീരജ് നായകനാകുന്ന മറ്റൊരു ചിത്രം.
കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വാരക്കുഴിയിലെ കൊലപാതകം, വൈ, ഹിമാലയത്തിലെ കശ്മലന്‍ എന്നിവയാണ് ധീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. നേരത്തെ കേരള ഫാഷന്‍ വീക്കിന്റെ മോഡലായിരുന്നു ധീരജ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ധീരജ് ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്.