എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: മൂന്ന് ബിജെപി പ്രവര്‍ത്തകർ കസ്റ്റഡിയില്‍

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊലയ്ക്ക് സഹായം നൽകിയവരെന്നു കരുതുന്ന ബിജെപി പ്രവർത്തകരാണ് പിടിയിലായത്. പിടിയിലായവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബിജെപി പ്രവർത്തകരാണ് ഇവർ. മൂവർക്കും കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്.
അതിനിടെ കൊലയാളികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാർ കണ്ടെത്തി. വാടകക്ക് എടുത്ത റിറ്റ്സ് കാറാണ് നന്പൂതിരി കുന്നിലെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. കോളയാട് സ്വദേശിയുടേതാണ് കാർ. ബൈക്കിലെത്തിയ കൊലയാളികൾ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെടുകയും പിന്നീട് കാർ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.