‘ദൃ­ശ്യം 2’ ഷൂ­ട്ടിംഗ് ഉടനി­ല്ലെ­ന്ന് ജീ­ത്തു­ ജോ­സഫ്


‘ദൃശ്യം 2’വിന്റെ ചിത്രീകരണം ആഗസ്റ്റിൽ‍ ആരംഭിക്കില്ലെന്ന് സംവിധായകൻ  ‍ ജീത്തു ജോസഫ്.   കോവിഡ് കേസുകൾ ‍  ദിനം പ്രതി വർ‍ദ്ധിക്കുന്ന സാഹചര്യത്തിൽ‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകൻ‍ ഒരു പ്രമുഖ മാഗസീനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാൽ‍ കോവിഡ് കേസുകൾ‍ വർ‍ദ്ധിക്കുന്നതിനാൽ‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാൻ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികൾ‍ അനുസരിച്ച് ഇൻ‍ഡോർ‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാൻ‍” എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തിൽ‍ ജനക്കൂട്ടം ആവശ്യമുള്ള രംഗങ്ങൾ‍ ചിത്രീകരിക്കുകയാണ് ഏറെ വെല്ലുവിളിയാവുക എന്നാണ് ജീത്തു പറയുന്നത്. എന്നാൽ‍ ദൃശ്യം 2വിൽ‍ അത്തരം സീക്വൻസുകളില്ല. ലോക്ഡൗൺ‍ കാലത്ത് തിരക്കഥയിൽ‍ മാറ്റം വരുത്തിയിരുന്നതായും ജീത്തു പറയുന്നു. ദൃശ്യം 2 തിയേറ്ററുകളിൽ‍ എത്തിക്കും എന്ന് നിർ‍മ്മാതാവ് ആന്റണി പെരുന്പാവൂർ‍ നേരത്തെ പറഞ്ഞിരുന്നു. 2013−ൽ‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയിൽ‍ വന്‍ ഹിറ്റായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed