അമേരിക്കയിൽ പ്രക്ഷോഭം; കൊളംബസ് പ്രതിമയുടെ തല വെട്ടിമാറ്റി


ബോസ്റ്റൺ: അമേരിക്കയിൽ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറ്റാലിയൻ കടൽ സഞ്ചാരി ക്രിസ്റ്റഫർ കൊളംബസിന്‍റെ പ്രതിമകൾക്കു നേരെ ആക്രമണം. ബോസ്റ്റണിൽ കൊളംബസിന്‍റെ പ്രതിമയുടെ തല വെട്ടിമാറ്റി. നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഉണ്ടായിരുന്ന പ്രതിമയാണ് തകർത്തത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണമെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

മയാമിയിലും വെർജീനിയയിലെ റിച്ച്മൗണ്ടിലും കൊളംബസ് പ്രതിമകൾക്കു നേരെ സമാനമായ ആക്രമണം നടന്നിരുന്നു. മയാമിയിൽ പ്രതിമ തകർത്തപ്പോൾ റിച്ച്മൗണ്ടിൽ പ്രതിമ വലിച്ചിഴച്ച് തടാകത്തിൽ എറിഞ്ഞു. ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചതോടെയാണ് കൊളംബസ് പ്രതിമകൾക്കു നേരെയും ആക്രമണം ഉണ്ടായത്. കോളനിസ്ഥാപകരെ അനുസ്മരിപ്പിക്കുന്ന ശില്പങ്ങൾ നീക്കം ചെയ്യാൻ ആഹ്വാനം ചെയ്താണ് ആക്രമണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed