പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണൻ നിര്യാതയായി


മലയാള പിന്നണി ഗാനരംഗത്തെ പഴയകാല ഗായിക ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു.കോഴിക്കോട് ആകാശവാണിയിൽ വോയ്സ് ആർട്ടിസ്റ്റായിരുന്നു. കുട്ടികൾക്കായുള്ള ബാലലോകം എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. 1956ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ നാഴിയുരിപ്പാലു കൊണ്ട് എന്ന ഗാനമാണ് ഈ ഗായികയെ പ്രശസ്തയാക്കിയത്. ശാന്താ പി നായർക്കൊപ്പമാണ് ഈ ഗാനം ആലപിച്ചത്. അതേ ചിത്രത്തിലെ തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി എന്ന ഗാനവും പാടിയിരുന്നു.       

You might also like

  • Lulu Exchange
  • Straight Forward

Most Viewed