വായു ഭീതി വിട്ടൊഴിയാതെ ഗുജറാത്ത് തീരം : സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത


ന്യൂഡൽഹി: വായു ചുഴലിക്കാറ്റിന്റെ ഭീതി വിട്ടൊഴിയാതെ ഗുജറാത്ത് തീരം. വായു അതിതീവ്ര ചുഴലികൊടുങ്കാറ്റായി  തിങ്കളാഴ്ച വൈകുന്നേരത്തോടെ വടക്കൻ ഗുജറാത്ത് തീരത്തേക്ക് അടുക്കുമെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം. ഗുജറാത്തിന്‍റെയും മഹാരാഷ്ട്രയുടെയും തീരത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

പൊഴിയൂർ‍ മുതൽ കാസർഗോഡ് വരെയുള്ള  കേരളാ തീരത്ത് മൂന്നു മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്ക്കു സാധ്യത. 19ന് കേരളത്തിൽ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ കേരള തീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ആകാൻ ഇടയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ‍ക്ക് ജാഗ്രതാനിർദ്‍ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed