ഷാങ്ഹായ് ചലച്ചിത്ര മേളയിൽ മാസ് ലുക്കിൽ ഇന്ദ്രൻസ്: സോഷ്യൽ മീഡിയയിൽ കൈയ്യടി


 

 

ഷാങ്ഹായ്: സംവിധായകൻ ഡോക്ടർ ബിജു ഫേസ്ബുക്ക് വഴി പുറത്തുവിട്ട ചിത്രം അതിവേഗമാണ് മലയാളിയുടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് മലയാളത്തിന്‍റെ പ്രിയതാരം ഇന്ദ്രൻസും. ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ സ്യൂട്ടും ധരിച്ച് എത്തിയിരിക്കുന്ന ഇന്ദ്രൻസിന്‍റെ ചിത്രമാണ് ഇന്ദ്രൻസേട്ടൻ .. ഷാങ്ഹായ് ചലച്ചിത്ര മേളയിൽ‍ എന്ന കുറിപ്പോടെ ഡോ. ബിജു പങ്കുവച്ചത്.

ഡോക്ടർ ബിജുവിന്‍റെ വെയിൽമരങ്ങൾ എന്ന മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന 14 സിനിമകളിൽ ഒന്നായി ചിത്രം മാറിയതിൽ ഇന്ദ്രൻസ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു. 

സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും സ്യൂട്ട് ധരിക്കണമെന്ന് സംഘാടകർ പറയുമെന്ന കാര്യം താൻ പ്രതീക്ഷിച്ചില്ലെന്നാണ് താരം പറഞ്ഞത്. എന്നാൽ പുതിയ വേഷം ഇന്ദ്രൻസിന് അനിയോജ്യം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed