ബഹ്‌റൈനിൽ കാണാതായ മലയാളി മരിച്ച നിലയിൽ
മനാമ:ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പെരുമ്പള വയലാംകുഴി മഹേഷിനെ (30)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ജോലി സ്‌ഥലത്തേയ്‌ക്ക് പോകുന്നതിന് വേണ്ടി താമസസ്‌ഥലത്ത് വാഹനം എത്തിയിട്ടും ആളിനെ കാണാതായപ്പോൾ മൊബൈൽ ഫോണിൽ സുഹൃത്തുക്കൾ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായ നിലയിൽ ആയിരുന്നു.
പിന്നീട് പോകാൻ സാധ്യതയുള്ള പല സ്‌ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിയാത്തത്തിനെ തുടർന്ന് കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ആണ് പൊലീസിന് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്താനായത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നര വര്ഷം മുൻപാണ് മഹേഷ് റിഫയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.പെരുംന്പള വയലാംകുഴി ബാലാമണിയുടെയും കണ്ണന്‍ വടക്കേതിന്റെയും മകനാണ്.

