കന്നഡ നടനും മുന്‍ മന്ത്രിയുമായ അംബരീഷ് അന്തരിച്ചു
ബെംഗളൂരു: കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിന്‍റെ ഭാര്യ. അംബരീഷിന്‍റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.
1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്‍റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു



