ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി


പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനൊരുങ്ങി ബി.ജെ.പി. ഈ സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കലിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. ബി ജെ പി നേതാവ് വി കെ സജീവന്റെ നേതൃത്വത്തിലാകും നിരോധനാജ്ഞ ലംഘന സമരം നടക്കുകയെന്നാണ് സൂചന. ഇരുമുടിക്കെട്ടുമായാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുക. ശനിയാഴ്ച രാത്രി സന്നിധാനത്തുണ്ടായ അറസ്റ്റ് നടപടികളുടെ കൂടി പശ്ചാത്തലത്തില്‍, വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നായിരുന്നു പോലീസിന്റെ ആദ്യ വിലയിരുത്തല്‍.

എന്നാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് ആളുകള്‍ എത്താനിടയില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. പത്തു മുതല്‍ പതിനഞ്ചുപേര്‍ വരെയെ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.  ഇലവുങ്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് കര്‍ശന വാഹന പരിശോധനയും നടത്തുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed