മോഹന്‍ലാലിനെതിരെ പരാമര്‍ശവുമായി രേവതി


തിരുവനന്തപുരം : മീ ടൂ മൂവ്‌മെന്റിനെതിരെ മോഹന്‍ലാല്‍ അടുത്തിടെ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി രേവതി. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇതൊരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും മോഹന്‍ലാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ മോഹന്‍ലാലിന്റെ പേര് എടുത്ത് പറയാതെയാണ് രേവതി ട്വിറ്ററിയൂടെ പ്രതികരിച്ചത്.‘ മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ ഇതൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ, ലൈംഗീകാധിക്രമം എന്താണെന്ന് ചൊവ്വയില്‍ നിന്നും വന്നവര്‍ക്ക് മനസിലാവില്ല. എന്തുകൊണ്ടാണത് തുറന്നു പറയേണ്ടി വരുന്നതെന്നോ ആ തുറന്നു പറച്ചില്‍ എന്ത് മാറ്റം കൊണ്ടുവരുമെന്നോ അറിയില്ല.‘  രേവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed