കാലാവസ്ഥാ വ്യതിയാനം : ബഹ്‌റൈനിൽ ശക്തമായ മഴക്ക് സാധ്യത


മനാമ : അറേബ്യൻ പെനിന്സുലയുടെ വടക്കൻ മേഖലകളിലും ഗൾഫ് ഏരിയയിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് മേഖലയിൽ വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 24 ശനിയാഴ്ച്ച ബഹ്‌റൈനിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്.

പ്രദേശത്തെ ന്യൂനമർദം കാലാവസ്ഥാ വ്യതിയാനത്തിനും തുടർന്ന് ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴക്ക് കാരണമായേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed