ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു


കാസര്‍ഗോഡ്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് സസ്‌പെന്റ് ചെയ്തത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആചാരം ലംഘിച്ചാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേയ്‌സബുക്ക് പരാമര്‍ശത്തിനെതിരെയാണ് മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പോസ്റ്റിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed