വിക്രം ചിത്രത്തിന്റെ നിർമ്മാതാവായി കമൽ ഹാസൻ


വിക്രം നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാതാവായി കമൽ ഹാസൻ എത്തുന്നു. 

കമൽ ഹാസനും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമൽ ഹാസന്റെ നിർമ്മാണ കന്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ട്രൈഡന്റ് ആർ‍ട്ട്‌സുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് എം സിൽ‍വയാണ്.

ചിത്രത്തിൽ വിക്രമും അക്ഷരാ ഹസനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതൊഴിച്ചാൽ സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വിക്രം നായകനാകുന്ന സിനിമ താൻ നിർമ്മിക്കുന്നുവെന്ന കാര്യം കമൽ ഹാസൻ തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരിക്കുന്നു. ജിബ്രനാണ് ചിത്രത്തിനായി സംഗീതം നിർവ്‍വഹിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed